പോലിസിന്റെ മുസ്‌ലിം വേട്ടയ്‌ക്കെതിരേ ബഹുജനപ്രതിഷേധമിരമ്പി
Tuesday, July 20th, 2010
മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന പോലിസ് വേട്ടയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ പോലിസിന്റെ ഭീഷണികളെ അവഗണിച്ച് നൂറുകണക്കിനു പേരാണ് പാളയം ജുമാ മസ്‌ജിദിനു മുന്നില്‍ അണിനിരന്നത്. ബഹുജന റാലിയും പൊതുസമ്മേളനവും നടത്താന്‍ പോലിസ് ആദ്യം അനുമതി നിഷേധിച്ചു. പ്രകടനം നടത്താന്‍ പാടില്ലെന്ന വിലക്കോടെ ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം നടത്താന്‍ ജനകീയ സഭയ്‌ക്ക് പിന്നീട് അനുമതി നല്‍കുകയായിരുന്നു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ് ജനം ഗാന്ധി പാര്‍ക്കില്‍ തടിച്ചുകൂടിയത്. പൊതുസമ്മേളനം ദാറുല്‍ ഖദാ ചെയര്‍മാന്‍ മുഹമ്മദ് ഈസാ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ മാധ്യമങ്ങള്‍ പത്രധര്‍മം നിര്‍വഹിക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ ഒരു സമുദായത്തെ തീവ്രവാദികളാക്കുന്നത് ഒഴിവാക്കണം. നൂറുകോടി അനുയായികളുള്ള ഇസ്‌്‌ലാം മതത്തിനു ലൗ ജിഹാദിലൂടെ ആള്‍ക്കാരെ കൂട്ടേണ്ട ഗതികേടില്ലെന്നും
അദ്ദേഹം പറഞ്ഞു. ഉള്ളാട്ടില്‍ അബ്‌്‌ദുല്ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കൊല്ലം കടപ്പാക്കട ജുമാ മസ്‌ജിദ് ഇമാം മൂവാറ്റുപുഴ അഷ്‌റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. പാനിപ്ര ഇബ്രാഹീം മൗലവി, ആബിദ് മൗലവി, ഹസന്‍ ബസരി മൗലവി, കല്ലമ്പലം അര്‍ഷദ് ഖാസിമി, മുബാറക് മൗലവി ഖാസിമി, കല്ലാര്‍ സൈനുദ്ദീന്‍ മൗലവി, ഷാഹുല്‍ ഹമീദ് മൗലവി, അബ്‌ദുല്‍ ജലീല്‍ മൗലവി, നിസാര്‍ മൗലവി, അബ്‌്‌ദുര്‍റഹീം മൗലവി, സലീമുല്‍ അമാനി, സലിം മൗലവി, മുഹിയുദ്ദീന്‍ മൗലവി, സലീം മൗലവി പോരേടം, ഷാജഹാന്‍ മൗലവി, താഹാ മൗലവി സംസാരിച്ചു.



















