മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. എന്‍ എം സിദ്ദീഖിനെ അറസ്റ്റ് ചെയ്‌തു
Saturday, July 24th, 2010
പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിലെ വീടുകളില്‍ കയറി പോലിസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതിക്രമങ്ങള്‍ നടത്തുകയും ചെയ്‌തതിനെതിരേയായിരുന്നു സിദ്ദീഖ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ഈ മാസം ഏഴിന് ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു 16ാം തിയ്യതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിക്ക് നോട്ടീസ് നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച എന്‍.സി.എച്ച്.ആര്‍.ഒയുടെ എറണാകുളം നോര്‍ത്തിലുള്ള ഓഫിസ് കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ റെയ്‌ഡ് ചെയ്‌തു. എന്നാല്‍ ഒരാഴ്‌ച പിന്നിട്ടിട്ടും ഭാരവാഹികളെ പോലിസ് വിവരം അറിയിച്ചിരുന്നില്ല.
ഇതിനെതിരേയും സിദ്ദീഖ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ഇതിനിടെയാണു വ്യാഴാഴ്‌ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന സിദ്ദീഖിനെ പോലിസ് കസ്‌റ്റഡിയിലെടുത്തത്. രാത്രി എട്ടിനാണ് ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്. പ്ലാച്ചിമട കൊക്കകോല കമ്പനിക്കെതിരേയും മാവൂര്‍ റയോണ്‍സ്‌് തൊഴിലാളികളുടെ പട്ടിണി സമരത്തിനും സജീവമായിരുന്നു. ബംഗാളില്‍ നിന്ന് വാര്‍ത്തകളില്ല എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.



















