മൗലാനാ ഉസ്‌മാന്‍ ബേഗ് റഷാദി ഇമാംസ് കൗണ്‍സില്‍ പ്രസിഡന്റ്
Saturday, October 3rd, 2009
ചെന്നൈ: ദക്ഷിണകേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇമാംസ് കൗണ്‍സിലുകള്‍ അഖിലേന്ത്യാതലത്തിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റായി മൗലാനാ ഉസ്‌മാന്‍ ബേഗ് റഷാദി(കര്‍ണാടക)യെ തിരഞ്ഞെടുത്തു. ഇന്‍ഡോറിലെ മൗലാനാ ജമീല്‍ ശിഹാബിയാണ് ജനറല്‍ സെക്രട്ടറി. ഖാരി മുഹമ്മദ് ഇസ്‌മാഈല്‍ (ഹരിയാന)- വൈസ് പ്രസിഡന്റ്, മൗലവി അബ്ദുല്‍ നാസിര്‍ ബാഖവി (കൊച്ചി), മുഫ്‌തി ഇഹ്‌തിറാമുല്‍ ഹഖ് (മൈസൂര്‍)- സെക്രട്ടറിമാര്‍, മുഫ്‌തി അര്‍ഷദ് ഹുസയ്‌ന്‍ ഖാസിമി(മണിപ്പൂര്‍)-ഖജാഞ്ചി എന്നിവരാണ് മറ്റു ഭാരവാഹികള്‍. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണത്തിന് മുന്‍നിരയില്‍ നിന്ന് പോരാടേണ്ടവരാണ് ഇമാമുമാരെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.



















