മൂവാറ്റുപുഴ: മുഹമ്മദ് നബിയെ അവഹേളിച്ച് വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയായ തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ മൂവാറ്റുപുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
കോതമംഗലം ചെറുവട്ടൂര്‍ സ്വദേശി ജാഫര്‍, കാലടി സ്വദേശി അശ്‌റഫ് എന്നിവരെയാണ് റിമാന്റ് ചെയ്‌്‌തത്. ഞായറാഴ്‌ച പോലിസ് കസ്‌റ്റഡിയിലെടുത്ത യുവാക്കളുടെ അറസ്‌റ്റ് ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണു രേഖപ്പെടുത്തിയത്. തുടര്‍ന്ന് മൂന്നുമണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കി.