Save India Day 9 August - PFI Campaign

Kerala

Friday, July 30th, 2010
തിരുവനന്തപുരം: കേരളത്തെ 20 വര്‍ഷത്തിനുള്ളില്‍ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നും ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മറ്റു മതസ്ഥരെ പ്രണയത്തിലൂടെ മതം മാറ്റുന്നുവെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരുത്തണമെന്നു പോപുലര്‍ ഫ്രണ്ട്‌. മുസ്‌ലിംകളെക്കുറിച്ചല്ല പോപുലര്‍ ഫ്രണ്ടിനെക്കുറിച്ചാണ്‌ താന്‍ പരാമര്‍ശിച്ചതെന്നു പറയുന്ന മുഖ്യമന്ത്രി, വീണത്‌ വിദ്യയാക്കാന്‍ ശ്രമിക്കുകയാണെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Friday, July 30th, 2010

തിരുവനന്തപുരം: സംസ്ഥാനത്ത്‌ താലിബാന്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.

Tuesday, July 27th, 2010
കോഴിക്കോട്‌: മുഖ്യമന്ത്രിയുടെ പ്രസ്‌താവന വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനും മതപരമായ ഭിന്നിപ്പ്‌ ഉണ്ടാക്കുന്നതിനും ലക്ഷ്യംവച്ചുകൊണ്ടുള്ളതാണെന്ന്‌ ഇമാംസ്‌ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ്‌ ടി അബ്ദുര്‍റഹ്‌മാന്‍ ബാഖവി.
വാസ്‌തവവിരുദ്ധമെന്നു കണ്ടു കോടതി പോലും തള്ളിക്കളഞ്ഞ `ലൗ ജിഹാദ്‌' കള്ളപ്രചാരവേലയിലൂടെ മുസ്‌ലിം സമൂഹത്തെ വീണ്ടും വേട്ടയാടുന്നതിനുള്ള ഹീനമായ ശ്രമമാണ്‌ മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്‌. ജനങ്ങള്‍ക്കുമുമ്പാകെ നടത്തിയ സത്യപ്രതിജ്ഞയുടെ ലംഘനമാണിത്‌.
Tuesday, July 27th, 2010

കോഴിക്കോട്‌: കേരളത്തെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാക്കാന്‍ ശ്രമംനടക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയിലൂടെ വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി വി എസ്‌ അച്ച്യുതാനന്ദന്‍ അസംബന്ധങ്ങള്‍ ആവര്‍ത്തിച്ചു തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നു പോപുലര്‍ ഫ്രണ്ട്‌.
പോപുലര്‍ ഫ്രണ്ട്‌ ഓഫിസില്‍ നിന്നു റെയ്‌ഡിനിടെ കണ്ടെത്തിയതെന്നവകാശപ്പെട്ടു മുഖ്യമന്ത്രി നിയമസഭയില്‍ ഉദ്ധരിച്ച രേഖ സംഘടനയുടേതല്ലെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്‌ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Monday, July 26th, 2010
തിരുവനന്തപുരം: വിവാഹത്തിലൂടെയും മറ്റും മതപരിവര്‍ത്തനം നടത്തി കേരളത്തെ മുസ്‌ലിം രാജ്യമാക്കാന്‍ ശ്രമം നടക്കുന്നുവെന്നതുള്‍പ്പെടെയുള്ള അബദ്ധജടിലമായ പരാമര്‍ശങ്ങളടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. സമൂഹത്തില്‍ തെറ്റിദ്ധാരണയും പരസ്‌പരവൈരവും വളര്‍ത്താന്‍ മാത്രം ഉതകുന്ന പ്രസ്‌താവനയ്‌ക്കു സംഘപരിവാരത്തിന്റെ ഭാഷയാണെന്നു മത-രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോപുലര്‍ ഫ്രണ്ടിനെതിരേ പ്രതികരിക്കുന്നതിനിടയിലാണ്‌ മുഖ്യമന്ത്രി വര്‍ഗീയവിഷം ചീറ്റുന്ന പ്രസ്‌താവന നടത്തിയത്‌.
Sunday, July 25th, 2010
കോഴിക്കോട്‌: ജനങ്ങളെ മതപരമായി വിഭജിക്കാന്‍ മാത്രം ഉതകുന്നതാണു മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയെന്നു പോപുലര്‍ ഫ്രണ്ട്‌ കുറ്റപ്പെടുത്തി.ഏഴു പതിറ്റാണ്ടുകളായി സംഘപരിവാരം നടത്തിവരുന്ന നുണപ്രചാരണങ്ങളുടെ ആവര്‍ത്തനം മാത്രമാണ്‌ ഇത്‌. മുഖ്യമന്ത്രിക്ക്‌ മാത്രമല്ല, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ നാവില്‍ നിന്നും വരാന്‍ പാടില്ലാത്തതാണു വി എസ്‌ അച്യുതാനന്ദന്റെ വായില്‍ നിന്നും പുറത്തുചാടിയിരിക്കുന്നതെന്നും പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗം അഭിപ്രായപ്പെട്ടു.
Saturday, July 24th, 2010
കൊച്ചി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) എറണാകുളം ജില്ലാ പ്രസിഡന്റുമായ അഡ്വ.
elamaram
Saturday, July 24th, 2010
കോഴിക്കോട്‌: മൂവാറ്റുപുഴയില്‍ നടന്ന പ്രാദേശിക സംഭവത്തിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന മുസ്‌ലിം വേട്ടെക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. മുസ്‌്‌ലിം വേട്ടക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ കോഴിക്കോട്ടും കൊല്ലത്തും നടന്ന റാലിയിലും പെരുമ്പാവൂരില്‍ നടന്ന പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന്‌ ആളുകളാണ്‌ സംബന്ധിച്ചത്‌.
Wednesday, July 21st, 2010
കോഴിക്കോട്‌: ഒരു പ്രാദേശിക സംഭവത്തിന്റെ പേരില്‍ ഭരണകൂടവും പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന്‌ നടത്തുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാനത്തെ മൂന്ന്‌ കേന്ദ്രങ്ങളില്‍ ബഹുജനറാലിയും പൊതുസമ്മേളനവും നടത്തുന്നു. 23 ന്‌്‌ വൈകീട്ട്‌ 5 ന്‌ കോഴിക്കോട്‌, പെരുമ്പാവൂര്‍, കൊല്ലം എന്നിവിടങ്ങളിലാണ്‌ പരിപാടി നടക്കുക.
കോഴിക്കോട്ട്‌ നടക്കുന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Tuesday, July 20th, 2010
തിരുവനന്തപുരം: മൂവാറ്റുപുഴ സംഭവവുമായി ബന്ധപ്പെട്ടു കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢശ്രമത്തിനും മഅ്‌ദനിയെ വീണ്ടും തുറുങ്കിലടയ്‌ക്കാനുള്ള ശ്രമത്തിനുമെതിരേ അനന്തപുരിയില്‍ ജനകീയ പ്രതിഷേധമിരമ്പി. മുസ്‌ലിം ജനകീയ സഭയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളും ഇമാമുമാരും അണിനിരന്ന പ്രതിഷേധപരിപാടി തലസ്ഥാനനഗരിയെ ഇളക്കി മറിച്ചു.
Syndicate content