Popular Front of India Independence Day Celebration  2010

Kerala

Saturday, July 24th, 2010
കൊച്ചി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) എറണാകുളം ജില്ലാ പ്രസിഡന്റുമായ അഡ്വ.
elamaram
Saturday, July 24th, 2010
കോഴിക്കോട്‌: മൂവാറ്റുപുഴയില്‍ നടന്ന പ്രാദേശിക സംഭവത്തിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന മുസ്‌ലിം വേട്ടെക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി. മുസ്‌്‌ലിം വേട്ടക്കെതിരെ പോപുലര്‍ ഫ്രണ്ട്‌ കോഴിക്കോട്ടും കൊല്ലത്തും നടന്ന റാലിയിലും പെരുമ്പാവൂരില്‍ നടന്ന പൊതുസമ്മേളനത്തിലും പതിനായിരക്കണക്കിന്‌ ആളുകളാണ്‌ സംബന്ധിച്ചത്‌.
Wednesday, July 21st, 2010
കോഴിക്കോട്‌: ഒരു പ്രാദേശിക സംഭവത്തിന്റെ പേരില്‍ ഭരണകൂടവും പോലിസും രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുവിഭാഗം മാധ്യമങ്ങളും ചേര്‍ന്ന്‌ നടത്തുന്ന മുസ്‌ലിം വേട്ടയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാനത്തെ മൂന്ന്‌ കേന്ദ്രങ്ങളില്‍ ബഹുജനറാലിയും പൊതുസമ്മേളനവും നടത്തുന്നു. 23 ന്‌്‌ വൈകീട്ട്‌ 5 ന്‌ കോഴിക്കോട്‌, പെരുമ്പാവൂര്‍, കൊല്ലം എന്നിവിടങ്ങളിലാണ്‌ പരിപാടി നടക്കുക.
കോഴിക്കോട്ട്‌ നടക്കുന്ന പരിപാടിയില്‍ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി കെ എം ശരീഫ്‌, സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
Tuesday, July 20th, 2010
തിരുവനന്തപുരം: മൂവാറ്റുപുഴ സംഭവവുമായി ബന്ധപ്പെട്ടു കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢശ്രമത്തിനും മഅ്‌ദനിയെ വീണ്ടും തുറുങ്കിലടയ്‌ക്കാനുള്ള ശ്രമത്തിനുമെതിരേ അനന്തപുരിയില്‍ ജനകീയ പ്രതിഷേധമിരമ്പി. മുസ്‌ലിം ജനകീയ സഭയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളും ഇമാമുമാരും അണിനിരന്ന പ്രതിഷേധപരിപാടി തലസ്ഥാനനഗരിയെ ഇളക്കി മറിച്ചു.
Tuesday, July 20th, 2010
കോഴിക്കോട്‌: മതനിന്ദാപരമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധമായി ഓഫിസുകള്‍ റെയ്‌ഡ്‌ ചെയ്യുകയും പ്രവര്‍ത്തകരെയും കുടുംബത്തെയും പീഡിപ്പിക്കുകയും ചെയ്യുന്ന പോലിസ്‌ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി.
Tuesday, July 20th, 2010
ആലുവ: മൂവാറ്റുപുഴ സംഭവത്തിന്റെ മറവില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരു വിഭാഗം പോലിസ്‌ ഉദ്യോഗസ്ഥര്‍ നടത്തുന്ന തേര്‍വാഴ്‌ച അപലപനീയമാണെന്നു നാഷനല്‍ വിമന്‍സ്‌ ഫ്രണ്ട്‌ (എന്‍.ഡബ്ല്യു.എഫ്‌) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോലിസിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള ജനാധിപത്യപരമായ പൗരാവകാശം പോലും തടയപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എസ്‌.പി ഓഫിസ്‌ മാര്‍ച്ച്‌ തടഞ്ഞ നടപടി. സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാനം നിലനിര്‍ത്തണമെന്നും നിര്‍ബന്ധമുള്ളതുകൊണ്ടാണ്‌ നിരോധനം ലംഘിക്കാന്‍ മുതിരാതിരുന്നത്‌. അധ്യാപകനെ ആക്രമിച്ചത്‌ ദൗര്‍ഭാഗ്യകരമാണ്‌.
Tuesday, July 20th, 2010
കണ്ണൂര്‍/കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട്‌ ആഗസ്‌ത്‌ 15നു കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലും കോട്ടയത്തെ ഈരാറ്റുപേട്ടയിലും നടത്താനിരുന്ന ഫ്രീഡം പരേഡിന്‌ ജില്ലാ ഭരണകൂടങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി.
കേരള പോലിസ്‌ ആക്‌റ്റ്‌ 21(എ) പ്രകാരമാണു നിരോധനമെന്നു കണ്ണൂര്‍ ജില്ലാ കലക്‌ടര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്നലെ വൈകീട്ട്‌ മുതല്‍ 31 ദിവസത്തേക്കാണു നിരോധനം. ഇതിന്റെ ഭാഗമായുള്ള പരിശീലനപരിപാടികള്‍ക്കും നിരോധനമുണ്ട്‌.
Wednesday, July 14th, 2010

കോഴിക്കോട്‌: പ്രവാചകനിന്ദയുമായി ബന്ധപ്പെട്ടു തൊടുപുഴയിലുണ്ടായ അനിഷ്‌ടസംഭവത്തിന്റെ മറവില്‍ സംസ്ഥാനത്ത്‌ വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടനങ്ങള്‍ നടത്തി.
അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടുകയും അന്യായമായി റെയ്‌ഡുകള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമാണ്‌ പോലിസ്‌ ചെയ്യുന്നത്‌. ഇതേസമയം, മാധ്യമങ്ങള്‍ നിറം ചേര്‍ത്ത നുണകളും പ്രചരിപ്പിക്കുന്നു. ഇതു രണ്ടും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.

Wednesday, July 14th, 2010
കോഴിക്കോട്‌: ഒരു പ്രാദേശികസംഭവത്തിന്റെ പേരില്‍ സംസ്ഥാനത്താകെ ഭീകരത സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ സംസ്ഥാനവ്യാപകമായി അതിശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നു പോപുലര്‍ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അധ്യാപകനെ ആക്രമിച്ചതിനു സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്‌. അതിന്റെ പേരില്‍ ഒരു പ്രസ്ഥാനത്തിന്റെ സംസ്ഥാന കാര്യാലയവും എല്ലാ ജില്ലയിലെയും ഓഫിസുകളും പ്രവര്‍ത്തകരുടെ വീടുകളും റെയ്‌ഡ്‌ ചെയ്യുന്നത്‌ ആദ്യസംഭവമാണ്‌.
Wednesday, July 14th, 2010
കൊച്ചി: പോപുലര്‍ ഫ്രണ്ടിനെയും സോഷ്യല്‍ ഡേമാക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ റിട്ട്‌ ഹരജി. തൊടുപുഴയില്‍ അധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവവുമായി ബന്ധപ്പെട്ട്‌ പോലിസ്‌ നടത്തിയ തിരച്ചിലില്‍ പോപുലര്‍ ഫ്രണ്ടിന്റെയും എസ്‌.ഡി.പി.ഐയുടെയും പങ്കാളിത്തം വെളിപ്പെട്ടിരിക്കുന്നതിനാല്‍ സംഘടനയെ നിരോധിക്കണമെന്നാണ്‌ കളമശ്ശേരി സ്വദേശി ജി ഗിരീഷ്‌ ബാബു നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നത്‌.
Syndicate content